Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collided

ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; പ​ത്തു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വി​ജ​യ​വാ​ഡ: ടി​പ്പ​ർ ലോ​റി​യും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്തു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് പാ​മു​രു​വി​ലേ​ക്ക് പോ​യ ബ​സ് മാ​ർ​ക്കാ​പു​ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് മ​ണ്ണ് ക​യ​റ്റി​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ഹ​രി​കൃ​ഷ്ണ ട്രാ​വ​ൽ​സി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പ​ത്തു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​ട്ടു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up